Skip to content
Menu

OPEN MALAYALAM NEWS NETWORK

അംഗൻ വാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

*മാർഗ നിർദ്ദേശങ്ങൾ*

മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ നടത്തി തയ്യാറാക്കണം.

അങ്കണവാടി പ്രദേശത്തെ സ്ഥിരം താമസക്കാർ, അന്യസംസ്ഥാന തൊഴിലാളികൾ, താത്കാലിക താമസക്കാർ എന്നിവരുടെ കുട്ടികളെയും ഉൾപ്പെടുത്തണം.

ആവശ്യമെങ്കിൽ വാഹന സൗകര്യം ഏർപ്പെടുത്തണം.

വീടുകളിൽ എത്തി പ്രീ സ്‌കൂൾ പ്രവേശനം ഉറപ്പ് വരുത്തണം.

ഗോത്രവർഗ മേഖലയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും പ്രവേശനോത്സവത്തിന് കർമ്മ സേന രൂപീകരിക്കണം.

പ്രവേശനോത്സവ ക്യാമ്പയിൻ സംഘടിപ്പിക്കണം.

*പ്രവേശനോത്സവ പരിപാടി*
9.30: സ്വീകരണം.
10.00: വിളംബര ജാഥ.
10.15: ഉദ്ഘാടനം, പ്രവേശനോത്സവ ഗാനം.
10.40: പ്രീ സ്‌കൂൾ കിറ്റ് വിതരണം.
10.50: പ്രീ സ്‌കൂൾ കഴി​ഞ്ഞവർക്ക് സർട്ടിഫിക്കറ്റ് വിതരണം.
11.00: കലാപരിപാടികൾ.
12.30: സമാപനം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT