Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി:ഓണം ബമ്പർ 12 കോടി കാസർകോട് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.എന്നാൽ
ആ ഭാഗ്യവാനെ കണ്ടെത്താൻ കഴിഞ്ഞില്ല.
ക്രിസ്മസ് ന്യു ഇയർ ബമ്പർ 12 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിന്.
ആ ഭാഗ്യവാനെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ഈസ്റ്റർ വിഷു ബമ്പർ 12 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്.
ആ ഭാഗ്യവൻ ഇതു വരെ രംഗത്തെത്തിയിട്ടില്ല.
പതിവ് പോലെ ഒന്നാം സമ്മാനം കിട്ടുന്നത് വിൽക്കാത്ത ടിക്കറ്റിന് ആയിരിക്കുമോ എന്നും സംശയമുണ്ട്. അതല്ലെങ്കിൽ അടിച്ച ഭാഗ്യവാനെ എത്ര മഷിയിട്ടു നോക്കിയാലും കണ്ടെത്താൻ ആവാത്തത്?

അതോടൊപ്പം കഴിഞ്ഞ ക്രിസ്മസ് നവവത്സര ബമ്പർ അടിച്ച കോട്ടയം കാരന് ഇതുവരെ തുക കിട്ടിയിട്ടില്ലെന്നറിയുന്നു.പിരിവ് കാരുടെ ശല്യം കാരണം അവർ വീട് വിറ്റ് നടുവിടാൻ നോക്കുന്നതായി സംസാരമുണ്ട്.

കോടികൾ ലോട്ടറി അടിക്കുന്നതോടെ ഭാഗ്യവാന്മാർ അപ്രത്യക്ഷരാകുന്ന പ്രതിഭാസം കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടു വരികയാണ്.

പോലീസ് ഇതുവരെ കേസൊന്നും ചാർജ് ചെയ്ത് അന്വേഷണം തുടങ്ങിയിട്ടില്ലെന്നാണ് അറിവ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..