Skip to content
Menu

OPEN MALAYALAM NEWS NETWORK

സാക്ഷരതാ മിഷന്റെ 2022-23 വര്‍ഷത്തെ പത്താംതരം ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പത്താംതരം തുല്യതാ കോഴ്‌സിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സാമൂഹ്യശാസ്ത്രം, ഗണിതം, ഐ ടി വിഷയങ്ങളില്‍ അപേക്ഷിക്കാം.
ബിരുദവും ബി എഡുമാണ് യോഗ്യത.

ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, എക്കൗണ്ടന്‍സി, ബിസിനസ്സ് സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റുമാണ് യോഗ്യത.

താല്‍പര്യമുള്ളവര്‍ കവറിനു പുറത്ത് പത്താംതരം തുല്യത എന്നോ, ഹയര്‍ സെക്കണ്ടറി തുല്യത എന്നോ എഴുതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്‌റ്റേഷന്‍ പി ഒ എന്ന വിലാസത്തില്‍ ജൂണ്‍ 20 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT