Skip to content
Menu

OPEN MALAYALAM NEWS NETWORK

കേക്കിന് മുകളിൽ ‘ഹാപ്പി ആനിവേഴ്സറി അഷ്റഫ് ആന്‍റ് സുഹറ’ എന്നെഴുതാനായിരുന്നു ബേക്കറിയിൽ വിളിച്ചു പറഞ്ഞത്.

‘അയ്മ്മൽ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി അഷറഫ് ആന്റ് സുഹറാ’, വിവാഹ വാർഷികത്തിന് ബന്ധുവിന്റെ വകയുള്ള കേക്കിൽ എഴുതിയ ആശംസ വായിച്ച് അന്തംവിട്ടിരിക്കുകയായിരുന്നു കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുഹറ-അഷ്റഫ് ദമ്പതികൾ. വിവാഹ വാർഷികത്തിന് ബന്ധു നൽകിയ കേക്കിലാണ് ‘അയ്മ്മൽ’ എന്ന വാക്ക് കടന്നു വന്നത്.

അതെന്താണ് ഈ ‘അയ്മ്മൽ’ എന്നായി പിന്നീട് ആലോചന. അഷ്റഫിന്റേയും സുഹറയുടേയും വിവാഹ വാർഷികത്തിന് ഫോണിലൂടെയാണ് ബന്ധു കേക്ക് ഓർഡർ ചെയ്തത്. ‘അയ്മൽ’ ആരാണെന്നറിയാൻ ബന്ധുവിനെ വിളിച്ചെങ്കിലും അവർക്കുമറിയില്ല. കേക്ക് തയ്യാറാക്കിയ ബേക്കറിയിൽ അന്വേഷിച്ചെങ്കിലും അവരും കൈ മലർത്തി. കുറ്റ്യാടിക്കാരിയായ ബന്ധു അയ്മ്മൽ എന്നുദ്ദേശിച്ചത് കേക്കിന്റെ മുകളിൽ ആണെന്ന് തെക്കൻ ജില്ലക്കാരനായ ജീവനക്കാരന് പിന്നീടാണ് മനസിലായത്..

ഓഡിയോ കേള്‍ക്കാം:

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..