Skip to content
Menu

OPEN MALAYALAM NEWS NETWORK

ന്യുമാഹി :അഴീക്കൽ കടലിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ട നാലുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. വ്യാഴം വൈകിട്ട് 4.35 ഓടെയാണ് സംഭ വം. ബോട്ടിലുള്ള നാലുപേർ കടലിൽ മുങ്ങുന്നതുകണ്ട് മാഹി പുഴയോര നടപ്പാതയിലിരിക്കു കയായിരുന്ന ചൊക്ലിയിലെ മാരാർകണ്ടി അനീഷ് ഉൾപ്പെടെയുള്ളവർ അഴീക്കൽ ബോട്ട് ജെട്ടിയിലെ മത്സ്യത്തൊഴിലാളി കളുടെ ശ്രദ്ധയിൽപ്പെടുത്തി. മത്സ്യത്തൊഴിലാളികൾ ഉടൻ രണ്ട് തോണികളിലായെത്തി രക്ഷാപ്രവർത്തനം നടത്തി. അനിഷിന്റെ സന്ദർഭോചിതമായ പ്രവർത്തനമാണ് അപകടത്തിൽപെട്ടവർക്ക് രക്ഷയായത്.

നാദാപുരം ഉമ്മത്തൂർ ഇല്ലത്ത് കടവിൽ കാണാതായ കുട്ടികൾക്ക് വേണ്ടി തെരച്ചിൽ നടത്തി തിരിച്ചുവരികയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.
മത്സ്യത്തൊഴിലാളികളായ വടകര സ്വദേശി പ്രിയേഷ്,പാറക്കടവ് സ്വദേശികളായ പുത്തൻപീടികയിൽ ഫൈസൽ കാഞ്ഞാൽ ഹൗസിൽ ഹാരിസ് മഠത്തിൽ മുഹമ്മദ് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഇവർക്ക് മാഹി ഗവൺമെന്റ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു

ന്യൂമാഹി ബോട്ടുജെട്ടിയിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ കെ ടി സരോഷ്,പി പി ശ്രീനാഥ് എംപിവിനേഷ്, കുക്കു, കെ കെ റെനീഷ് ഷിനോജ് വിജേഷ് പി വി ദാസൻ എന്നിവർ സഖാവ് ഗരുഡ എന്നീ ബോട്ടുകളിൽ എത്തിയാണ് നാലുപേരെയും രക്ഷപ്പെടുത്തിയത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..