Skip to content
Menu

OPEN MALAYALAM NEWS NETWORK

കോടഞ്ചേരി:സർക്കാർ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച് കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചത്.

തോക്ക് ലൈസൻസുള്ള ബാബുവാണ് പന്നിയെ വെടിവച്ചത്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടു പന്നിയെ വെടിവെച്ച് കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി അടുത്തിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. തോക്കിന് ലൈസൻസ് ഉള്ളവർക്കും പൊലീസുകാർക്കും പന്നിയെ വെടിവച്ചു കൊല്ലാൻ അനുമതിയുണ്ട്.

നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാൻ അപര്യാപ്തമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡിനുള്ള അധികാരമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നത്.
ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവാണ്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..