Skip to content
Menu

OPEN MALAYALAM NEWS NETWORK

അഞ്ചരക്കണ്ടി: ഇടിമിന്നലിൽ അഞ്ചരക്കണ്ടി മേഖലയിൽ വ്യാപക നാശനഷ്ടം.
ഓടത്തിൽപീടിക ചാക്യാളി ചെറിയ പുറക്കണ്ടി മനോഹരന്റെ വീടിന് മിന്നലിൽ നാശനഷ്ടം സംഭവിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ വയറിങ്ങ് പൂർണ്ണമായും കത്തിനശിച്ചു. അടുക്കള, കുളിമുറി ഭാഗങ്ങൾ തകർന്നിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

മുഴപ്പാലയിലെ തറച്ചാണ്ടി മാധവന്റെ വീടിന് വ്യാപക നാശം സംഭവിച്ചു. ഇലക്ട്രിക്കൽ വയറിങ് പൂർണമായും കത്തിനശിച്ചു. ഇലക്ടിക്കൽ ഉപകരണങ്ങൾ മുഴുവൻ നശിച്ചു. തെങ്ങ് വാഴ മുതലായ കാർഷിക വിളകൾക്കും നാശനഷ്ടമുണ്ടായി

ഇടിമിന്നലിൽ കണ്ണാടിവെളിച്ചം ഉത്രാടത്തിൽ എം.വി.ബാബുവിന്റെ വീടിന്റെ ചുമര് ഇളകി പോയി. വയറിങ്ങും ഇലക്ടിക്ക് ഉപകരണങ്ങളും കത്തിനശിച്ചു. മൂന്നു കുടുംബങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT