Skip to content
Menu

OPEN MALAYALAM NEWS NETWORK

സംസ്ഥാനത്തുടനീളം കെ റെയില്‍ കല്ലിടൽ സംഘർഷത്തിൽ കലാശിക്കുന്ന സാഹചര്യത്തിൽ കല്ലിടൽ സർവേ നിർത്തി. സര്‍വേ ഇനി ജിപിഎസ് വഴി സംവിധാനം വഴിയാണ് നടക്കുക. തൃക്കാക്കരയിൽ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ കല്ലിടൽ നിർത്തിയിരുന്നു. ഇലക്ഷൻ കഴിയുന്ന സാഹചര്യത്തിലായിരിക്കും പുതിയ സർവ്വേ.

കെ റെയില്‍ സർവേക്കായുള്ള കല്ലിടല്‍ പരിപാടി നിര്‍ത്തി. സാമൂഹിക ആഘാത പഠനത്തിന് ഇനി ജി.പി.എസ് സംവിധാനം ഉപയോഗിക്കും. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുക. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാത്രം മാര്‍ക്ക് ചെയ്യണം. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പദ്ധതിയുമായി മാഹി സഹകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ എലൈൻമെൻ്റ് സംബന്ധിച്ച തീരുമാനമൊന്നും നിലവിൽ പ്രഖ്യാപിച്ചിട്ടുമില്ല. സർവ്വേ ജി.പി.എസ് സംവിധാനത്തിലൂടെയാകുമ്പോൾ കൂടുതൽ രഹസ്യ സ്വഭാവം കൈവരും. മാഹിയിലൂടെ കെ- റയിൽ സാധ്യമായില്ലെങ്കിൽ നാദാപുരം – കരിയാട് – പെരിങ്ങത്തൂർ – പന്ന്യന്നൂർ – ചമ്പാട് – പൊന്ന്യം പാലം – കതിരൂർ വഴി എടക്കാട് എത്തുന്ന രീതിയിലാവും പുതിയ എലൈൻമെൻ്റ് എന്ന സൂചനകളുമുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..