Skip to content
Menu

OPEN MALAYALAM NEWS NETWORK

ഇരിട്ടി ജബ്ബാർക്കടവ് എരുമത്തടത്ത ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ ഭൂമിയിൽ വിള്ളൽ. ഇരിട്ടി തഹസിർദാരുടെ നേതൃത്വത്തിലുള്ള റവന്യുസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ടെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു സംഭവം.

ഉടൻ തന്നെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വൈകുണ്ഠൻ ബന്ധപ്പെട്ട വകുപ്പ് അധികൃതരെ അറിയിച്ചു. ഇരിട്ടി പോലീസും ഇരിട്ടി തഹസിൽദാർ സി. വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യു സംഘവും സ്ഥല ത്തെത്തി പരിശോധന നടത്തി. 10 മീറ്ററോളം നീളത്തിൽ രണ്ടു ഭാഗങ്ങളിലായാണ് വി ള്ളൽ രൂപപ്പെട്ടത്. മുമ്പ് ഈ സ്ഥലം താഴ്ന്ന പ്രദേശമായിരുന്നു. ഇവിടെ മണ്ണിട്ട് ഉയർത്തുകയായിരുന്നു. മഴ പെയ്തപ്പോൾ മണ്ണിൽ വെള്ളം ഇറങ്ങി വിള്ളൽ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇത് സം ബന്ധിച്ച് ആശങ്ക വേണ്ടെന്ന് തഹസിൽദാർ സി. വി. പ്രകാശൻ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..