Skip to content
Menu

OPEN MALAYALAM NEWS NETWORK

ബി.ജെ.പി പ്രവർത്തകയുടെ ഉടമസ്ഥതയിലുള്ള പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു. ഇരിട്ടി പെരുമ്പറമ്പ് സ്കൂളിന് സമീപത്തെ മാവുള്ളകരിയിലെ തയ്യിൽ ഷൈനിയുടെ കടയാണ് അഗ്നിബാധക്കിരയായത്. ബി.ജെ.പി ബൂത്ത് കമ്മിറ്റിയംഗമാണ് ഷൈനി. പുലർച്ചെ ഒരു മണിയോടെയാണ് കടയിൽ നിന്ന് തീ ഉയരുന്നതായി സമീപത്തെ വീട്ടുകാർ കാണു ന്നത്. ഉടൻ ഇരിട്ടി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഇവരെത്തിയാണ് തീയണച്ചത്.

ആറ് മാസം മുമ്പാണ് ഷൈനി പച്ചക്കറി കട ആരംഭിച്ചത്. ഓലയും പ്ലാസ്റ്റിക്ക് ഷീറ്റുകളും മേഞ്ഞതായിരുന്നു മേൽക്കൂര. പ്രദേശത്തുള്ള വരുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് ഷൈനി. 75,000 രൂപയുടെ നഷ്ടം ഉണ്ടായതായാണ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത് ഇരിട്ടി ഡി. വൈ. എസ്.പി സജേഷ് വാഴാളപ്പിലിന്റെ നിർദേശപ്രകാരം എസ്.ഐ: ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT