Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: ഈ വർഷത്തെ പത്താംതരം തുല്യതാ പരീക്ഷ ഓഗസ്റ്റ് 17 ബുധനാഴ്ച മുതൽ ഓഗസ്റ്റ് 30

ചൊവ്വാഴ്ച വരെയുള്ള നടത്തും. പരീക്ഷാഫീസ് 17.06.2022 മുതൽ 25.06.2022 വരെ പിഴയില്ലാതെയും 26.06.2022 മുതൽ 28.06.2022 വരെ പിഴയോടുകുടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെ അടയ്ക്കാവുന്നതാണ്.

അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തേണ്ടതാണ്. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ ഒടുക്കേണ്ടതാണ്. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകേണ്ടതാണ്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT