Skip to content
Menu

OPEN MALAYALAM NEWS NETWORK

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കർശന നടപടി. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടു. പകരം ചുമതല അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. താത്കാലിക നടത്തിപ്പായി ഏഴ് പേരടങ്ങിയ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി യോഗമാണ് വയനാട്ടിൽ കർശന നടപടിക്ക് തീരുമാനിച്ചത്. ദേശീയതലത്തിൽ വരെ വിവാദമായ സംഭവത്തിൽ കർശന നടപടി വേണമെന്ന് സിപിഎം നേതൃത്വം എസ്.എഫ്.ഐയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വയനാട് സന്ദർശിച്ച എം പി രാഹുൽ ഗാന്ധി തൻ്റെ ഓഫീസ് അക്രമിച്ചത് കുട്ടികളാണെന്നും അവരോട് ക്ഷമിച്ചതായും പറഞ്ഞിരുന്നു. എന്നാൽ ദേശീയ തലത്തിൽ തന്നെ ചർച്ചയായ ഈ സംഭവം സി പി എമ്മിനുള്ളിലും വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും ആദ്യം തന്നെ കർശന നിലപാട് വ്യക്തമാക്കിയിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT