Skip to content
Menu

OPEN MALAYALAM NEWS NETWORK

സേവന നിഷേധത്തിനായി നിയമം ദുർവ്യാഖ്യാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടോത്ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്യോഗസ്ഥർക്ക്  പക്ഷപാതം വേണ്ടത് ജനങ്ങളോടാവണം. സംസ്ഥാനത്ത് ജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാൻ 805 സേവനങ്ങളാണ് ഓൺ ലൈനാക്കിയത്.ഉദ്യോഗസ്ഥർ നിഷേധ നിലപാട് സ്വീകരിക്കാൻ വേണ്ടിയാകരുത് ജോലി ചെയ്യേണ്ടത്. ജില്ലയിൽ കെട്ടി കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കണം. ചില ഉദ്യോഗസ്ഥർ ബോധപൂർവ്വമായി വൈകിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് സർക്കാർ അതീവ ഗൗരവമായാണ് കാണുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജനങ്ങളെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ മുൻ കൈയ്യെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

എല്ലാ മേഖലകളും കൂടുതൽ ജനസൗഹൃദമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒരു സേവനത്തിനും സർക്കാർ ഓഫീസുകളിൽ എത്തിയാൽ കാലതാമസം ഉണ്ടാകരുത്. സാധാരണ ഇത് ഉണ്ടാക്കുന്നു എന്നത് പരിഗണിച്ചാണ് അതിവേഗതയിൽ കാര്യങ്ങൾ തീർപ്പാക്കുന്നതിന് സർക്കാർ ഓഫീസുകൾ സ്മാർട്ട് ആക്കുന്ന പദ്ധതികൾ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നടന്ന
പരിപാടിയിൽ ഡോ വി ശിവദാസൻ  അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ജിഷകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ട് നിലകളിലായി ഒരുക്കിയ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി, ശുചി മുറി എന്നിവയും രണ്ടാം നിലയിൽ റെക്കോർഡ് റൂം, ഓഫീസ് മുറി, ശുചി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, ധർമ്മടം പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ രവി,ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി സീമ , ബൈജു നങ്ങാരത്ത്, വാർഡ് അംഗങ്ങളായ കെ കെ ശശീന്ദ്രൻ, അഭിലാഷ്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി സബ് കലക്ടർ അനുകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT