Skip to content
Menu

OPEN MALAYALAM NEWS NETWORK

ഉളിയിൽ-തില്ലങ്കേരി റോഡിലൂടെയുള്ള
ദുരിതയാത്രക്ക് അറുതിയില്ല.
4 മണിക്കൂറുകൾക്ക് മുമ്പ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട റോഡ് വർഷങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാണ് പരാതി. അഞ്ചുവർഷം മുൻപ് റോഡ് മെക്കാഡം ടാർ ചെയ്യുന്ന പണി തുടങ്ങിയെങ്കിലും പൂർത്തിയായില്ല. അഞ്ചുകിലോമീറ്റർ
ദൂരം ടാർ ചെയ്യുന്നതിനും മൂന്നുകിലോമീറ്ററിൽ ഓവുചാൽ
നിർമിക്കലുമായിരുന്നു പ്രവൃത്തി. എന്നാൽ മിക്കയിടത്തും ഓവുചാൽ
ഇല്ലാത്തതിനാൽ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. വയനാട് ഭാഗത്തുനിന്ന് ഇരിട്ടി നഗരത്തിലെത്താതെ കണ്ണൂർ വിമാനത്താവളത്തിൽ ഉൾപ്പെടെ എത്തിച്ചേരാനുള്ള എഴുപ്പവഴിയാണിത്. വിദ്യാർഥികളുൾപ്പടെയുള്ള കാൽനട യാത്രക്കാർക്കുപോലും യാത്ര ദുസ്സഹമായ രീതിയിലാണ് റോഡുള്ളത്. ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽപ്പെട്ട് അപകടം സംഭവിക്കുന്നതും പതിവായി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT