Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി : റമളാൻ വ്രതാനുഷ്ഠാനക്കാലത്ത് 30 ദിവസവും തലശ്ശേരി പരിസരത്തെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉള്ള നോമ്പുതുറ കിറ്റുകൾ തയ്യാറാക്കി എത്തിച്ചു നൽകുയും ടൗൺ ഹാൾ വാർഡിലും പരിസരങ്ങളിലും നടത്തിയ റിലീഫ് പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം വഹിച്ച ടൗൺഹാൾവാർഡിലെ MSF , യൂത്ത് ലീഗ് പ്രവർത്തകരായ സന്നദ്ധ സേവകരെ അനുമോദന പത്രവും ഉപഹാരവും നൽകി ആദരിച്ചു .

പി.പി.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ കൗൺസിലറും മുസ്ലീം ലീഗ് മുതിർന്ന നേതാവും പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.സി അഹമ്മദ് ഉപഹാരം നൽകി. ടൗൺ ഹാൾ വാർഡ് കൗൺസിലർ ടി.വി. റാഷിദ ടീച്ചർ , വി.ഉമ്മർ , കെ.കെ .സലാം , നജാഫ് , നജാദ് , മുസ്തഫ , അനു എന്നിവർ പ്രസംഗിച്ചു.
കെ.പി ഹാറൂൻ സ്വാഗതവും കെ.കെ മിസ്ഹബ് നന്ദിയും പറഞ്ഞു. …

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..