Skip to content
Menu

OPEN MALAYALAM NEWS NETWORK

ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ പുതിയ കോടതി സമുച്ചയത്തിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. എട്ടുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലി കൾ ജൂൺ ആദ്യവാരം പൂർത്തിയാകും. ഡിസംബറോടെ കെട്ടിടം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. അറബിക്കടലിന് അഭിമുഖമായി ഏറ്റവും അത്യാധുനിക സംവിധാനത്തോടെ 55 കോടി ചെലവിലാണ് കെട്ടിടം. 1,40,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം കിഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്.

പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയും മുൻസിഫ് കോടതിയും ഒഴികെയുള്ള തലശേരിയിലെ മുഴുവൻ കോടതിയും പുതിയ കെട്ടിടത്തിലേക്ക് മാറും. പൈതൃക കോടതികൾ അതേ പടി നിലനിർത്തിയാണ് വികസനം. കോടതി ഹാളുകൾ, അഭിഭാഷകർക്കാവശ്യമായ ലൈബ്രറി, വിശ്രമ മുറി, വനിതാ അഭിഭാഷകർക്കുള്ള മുറി, സാക്ഷികൾക്കും പ്രതികൾക്കുമുള്ള മുറികൾ, ആധുനിക സൗകര്യമുള്ള ക്യാന്റീൻ, സോളാർ വൈദ്യുതി, ജലസംഭരണി, ജുഡീഷ്യൽ ഓഫീസർമാർക്കായി ഇ ലൈബ്രറി തുടങ്ങി എല്ലാ സംവിധാനവും കോടതി സമുച്ചയത്തിലുണ്ടാകും.

107 മുറികൾ

സംസ്ഥാന ചീഫ് ആർകിടെക്ട് രാജീവ് നേരിട്ട് സൈറ്റ് പരിശോധിച്ചാണ് കോടതി സമുച്ചയത്തിന്റെ രൂപരേഖ തയാറാക്കിയത്. പടിഞ്ഞാറുനിന്നുള്ള കാറ്റും വെളിച്ചവും എല്ലാഭാഗത്തും ലഭിക്കുന്ന വിധത്തിലാണ് രൂപകൽപന. കൺസ്ട്രക്ഷൻ കോർപ്പറേഷൻ മേൽനോട്ടത്തിൽ മഞ്ചേരിയിലെ നിർമാൺ കൺസ്ട്രക്ഷൻ പ്രൈവറ്റ് മൂന്ന് ഷിഫ്റ്റിൽ പ്രവൃത്തി നടത്തിയാണ് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ ശ്രമിക്കുന്നത്, കെട്ടിടത്തിന്റെ ബേസ്മെന്റിൽ 33 വാഹനം പാർക്ക് ചെയ്യാം. കെട്ടിടത്തിന് സമീപത്തും അമ്പത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാവും. 107 മുറികളാണ് എട്ടുനില കെട്ടിടത്തിലുള്ളത്. ദേശീയപാതയിൽനിന്ന് 15 മീറ്റർ മാറിയാണ് കോടതി സമുച്ചയം. ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ, പൊതുജനങ്ങൾ എന്നിവർക്ക് പ്രത്യേക ലിഫ്റ്റുകളുണ്ടാ കും. ഹൈക്കോടതി കെട്ടിടത്തോട് കിടപിടിക്കുന്നതാണ് കെട്ടിടത്തിന്റെ ഘടന.

ബാങ്കും ക്യാന്റീനും ഗ്രൗണ്ട് ഫ്ളോറിൽ

എംഎസിടി കോടതിയും അനുബന്ധ ഓഫീസ് സംവിധാനവുമാണ് ഗ്രൗണ്ട് ഫ്ളോറിൽ. പോസ്റ്റ് ഓഫീസ്, ബാങ്ക്, ബാർ അസോസിയേഷൻ ക്യാന്റീൻ എന്നിവയും ഇവിടെ പ്രവർത്തിക്കും. ഒന്നാം നിലയിൽ അഭിഭാഷകരുടെ ലൈബ്രറി, വിശ്രമമുറി, അഭിഭാഷക ഗുമസ്തന്മാർക്കുള്ള മുറി, സബ് കോടതികളുടെ റെക്കോഡ് മുറി, മജിസ്ട്രേട്ട് കോടതിയിലെ തൊണ്ടിമുതലുകൾ സൂക്ഷിക്കാനുള്ള സംവിധാനം എന്നിവയുണ്ടാവും.

രണ്ടാംനിലയിലാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്, എസിജെഎം കോടതികളും ഓഫീസുകളും റെക്കോഡ് മുറിയും. മൂന്നാംനിലയിൽ പ്രിൻസിപ്പൽ സബ് കോടതി, അഡീഷനൽ സബ് കോടതികൾ പ്രവർത്തിക്കും. കോടതി ഓഫീസും സ്റ്റാഫിനും സാക്ഷികൾക്കുമുള്ള മുറികൾ, സബ് കോടതിയിലെ തൊണ്ടിമുതൽ സൂക്ഷി ക്കാനുള്ള മുറി എന്നിവയുമുണ്ടാവും. ഡി ഗവ. പ്ലീഡർ, അഡീഷനൽ ഗവ. സ്ട്രിക്ട് പ്ലീഡർ, എപിപി ഓഫീസുകൾ നിലയിലാണ്. നാലാം ജഡ്ജിമാർക്കുള്ള ലൈബ്രറിയും കോൺഫറൻസ് ഹാളും ഇവിടെ പ്രവർത്തിക്കും.
കുടുംബ കോടതി

* അഞ്ചാം നിലയിൽ*

കുടുംബ കോടതിയും കൗൺസലിങ് സെന്ററും അഞ്ചാം നിലയിലാണ്. സന്ദർശ കർക്കും സാക്ഷികൾക്കും പ്രതികൾക്കുമുള്ള വിശ്രമമുറികളും ഇവിടെയുണ്ടാകും. ആറാംനിലയിലാണ് അഡീഷണൽ ജില്ലാ സെഷൻസും (മൂന്ന്) സ്ത്രീകളുടെയും കുട്ടികളുടെയും കോടതിയും. ഓഫീസുകളും അനുബന്ധ സംവിധാനവും സജ്ജീകരിക്കും.

അഡീഷനൽ ജില്ലാ സെഷൻസ് B (രണ്ട്), അഡീഷനൽ ജില്ലാ സെഷൻസ് – (നാല്) കോടതികൾ ഏഴാംനിലയിൽ പ്രവർത്തിക്കും. റെക്കോഡ് മുറികളും പോക്സോ കോടതിയിലെ തൊണ്ടി മുതലുകൾ സൂക്ഷിക്കാനുള്ള മുറിയും ഇവിടെയുണ്ടാകും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..