Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: പൊയിലൂർ – തൂവ്വക്കൂന്ന് റോഡിൽ ദുരിതയാത്ര തുടരുന്നു.ഏറെക്കാലമായി തകർന്നു കിടക്കുന്ന പാനൂരിൻ്റെ കിഴക്കൻ പ്രദേശത്തെ പ്രധാന റോഡാണിത്.2018 ലാണ് ഈ റോഡ് നവീകരിച്ച് ടാർ ചെയ്യാൻ ഫണ്ട് അനുവദിച്ചത്.എന്നാൽ അന്ന് പ്രവൃത്തി ആരംഭിച്ചപ്പോൾ സി.പി.എം, ബി.ജെ.പി പാർട്ടികളുടെ ബസ് ഷെൽട്ടറുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രവൃത്തി തുടരാൻ കഴിഞ്ഞില്ല. കൊറോണക്കാലവും കഴിഞ്ഞ് മാസങ്ങൾക്ക് മുൻപാണ് മുടങ്ങിപ്പോയ റോഡ് പ്രവൃത്തി ഷെൽട്ടറുകൾ പൊളിച്ചതിനു ശേഷം പുനരാരംഭിച്ചത്. വശങ്ങളിലെ ഓവുചാലിൻ്റെ പ്രവൃത്തിയാണ് ആരംഭിച്ചത്. എന്നാൽ അതിനു ശേഷം പണി ആരംഭിച്ചിട്ടില്ല. നിലവിൽ പ്രവൃത്തി നിലച്ച മട്ടാണ്.മഴക്കാലം തുടങ്ങുന്നതോടെ റോഡിലൂടെയാത്ര ചെയാൻ പറ്റാത്ത അവസ്ഥയാണ്. ഇരു ചക്ര വാഹനക്കാർ തെന്നിവീഴുന്നത് പതിവായി. പൊയിലൂരിൽ നിന്ന് തുവ്വക്കുന്നിലേക്കുള്ള പ്രധാന റോഡാണിത്. സ്കൂൾ തുറക്കുന്നതോടെ യാത്ര ദുരിതം കൂടും. രാഷ്ട്രീയ പാർട്ടികളുടെ ഷൽട്ടറുകളാണ് ആദ്യം റോഡ് പണിക്ക് തടസമായ തെങ്കിൽ ഇപ്പോൾ നാല് വർഷങ്ങൾക്ക് മുൻപേ ഉള്ള കരാർ തുകയിൽ പ്രവൃത്തി തുടരാനാകാത്തതാണ് കാരണമെന്ന് അറിയുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..