Skip to content
Menu

OPEN MALAYALAM NEWS NETWORK

മട്ടന്നൂർ: എയർ പോർട്ട് റോഡ് നാഗവളവിൽ കെവിആർ മാരുതി വാഹനത്തിൽ നിന്നും റോഡിലേക്ക് ഓയിൽ ലീക്ക് ആയി അപകടാവസ്ഥ ഉടലെടുത്തപ്പോൾ സമയോചിത ഇടപെടലുമായി മട്ടന്നൂർ അഗ്നി രക്ഷാ സേന. ഇരുചക്ര വാഹനങ്ങളും മറ്റും റോഡിൽ തെന്നി വീണപ്പോൾ അഗ്നി രക്ഷാ സേനസ്ഥലത്തെത്തി റോഡിൽ മണ്ണും പൊടിയും ഇട്ട് അപകടവസ്ഥ ഒഴിവാക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രബാബു, ഫയർ ഓഫീസർമാരായ പ്രവീൺകുമാർ, പ്രശാന്ത്, സന്ദീപ്, രതീഷ്, രവീന്ദ്രൻ, എന്നിവരാണ് സുരക്ഷാ മുൻകരുതൽ നടപടി സ്വീകരിച്ചത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT