Skip to content
Menu

OPEN MALAYALAM NEWS NETWORK

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് ഡിവൈഎഫ്ഐ 11-ാം ദേശീയ സമ്മേളനം.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എ എ റഹിമിനെ തന്നെയാണ് 11ആം അഖിലേന്ത്യ സമ്മേളനം തെരഞ്ഞെടുതത്. ജനറൽ സെക്രട്ടറിയായി ബംഗാളിൽ നിന്നുള്ള ഹിമാഗ്നരാജ് ഭട്ടാചാര്യയെയും സമ്മേളനം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി വി വസീഫ് കേരളത്തിൽ നിന്നും
തെരഞ്ഞെടുക്കപ്പെട്ടു. ധ്യജ്യോതി സാഹ, പലേഷ് ഭൗമിക് എന്നിവരും വൈസ് പ്രസിഡന്റുമാരാണ്.

കേരള സംസ്ഥാന സെക്രട്ടറി വികെ സനോജ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മീനാക്ഷി മുഖർജി, നബ് അരുൺ ദേവ്, ജതിൻ മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാർ. സഞ്ജീവ് കുമാർ ആണ് പുതിയ ട്രഷറർ. ജയ്ക് സി തോമസ് സെക്രെറ്ററിയേറ്റ് അംഗമായി. 77 അംഗ കേന്ദ്രകമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. കേരളത്തിൽ നിന്നും 10 പേരാണ് കേന്ദ്രകമ്മറ്റിയിൽ ഉള്ളത്. വികെ സനോജ്, വി വസീഫ്, അരുൺ ബാബു, ഡോ. ചിന്ത ജെറോം, ഗ്രീഷ്മ അജയഘോഷ്, ഡോ. ഷിജു ഖാൻ, എം ഷാജർ, രാഹുൽ, ആർ ശ്യാമ, എം വിജിൻ എന്നിവരാണ് കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.എസ് എഫ് ഐ യിൽ നിന്ന് വി പി സാനു, മയൂഖ് ബിശ്വാസ് എന്നിവരെയും കേന്ദ്രകമ്മറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT