Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: സംസ്ഥാനത്തുടനീളം ഒരു ലക്ഷം വൃക്ഷത്തൈ നടീൽ പദ്ധതിയുമായി കേരള പ്രദേശ് സ്ക്കൂർ ടീച്ചേഴ്സ് അസോസിയേഷൻ.പരിപാടിയുടെ കണ്ണൂർ ജില്ലാ തല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറ് കടറുടെ ഓഫീസ് പരിസത്ത് മാവിൻ തൈ നട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ നിർവ്വഹിച്ചു.

കെ.പി.എസ്.ടി.എ പ്രവർത്തനങ്ങൾ എക്കാലത്തും മാതൃകാപരമായിരുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജില്ലാ പ്രസിഡണ്ട് യു.കെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ സംസ്ഥാന സെക്രട്ടറി പി.വി ജ്യോതി ,സംസ്ഥാന നിർവ്വാഹക സമിതിയംഗങ്ങളായ രാധാകൃഷ്ണൻ മാണിക്കോത്ത്, എം.കെ.അരുണ, വി.വി പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ഇ.കെ ജയപ്രസാദ് സ്വാഗതവും ജില്ല ട്രഷറർ സി വി എ ജലീൽ നന്ദിയും പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT