Skip to content
Menu

OPEN MALAYALAM NEWS NETWORK

മുൻ മുഖ്യമന്ത്രി കെ കരുണാകരൻ ഓര്‍മയായിട്ട് 13 വര്‍ഷം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ഒട്ടനവധി ജനകീയ നേതാക്കളുണ്ടായിട്ടുണ്ടെങ്കിലും ‘ലീഡര്‍’ എന്ന വിളിപ്പേരിന് അക്ഷരാര്‍ത്ഥത്തില്‍ അര്‍ഹനാണ് കെ കരുണാകരൻ. ജനകീയ ഇടപെടലുകളിലൂടെയും ഭരണമികവിലൂടെയുമാണ് കരുണാകരൻ അക്ഷരാര്‍ത്ഥത്തില്‍ ലീഡറായത്.
സമാനതകളില്ലാത്ത രാഷ്ട്രീയപ്പോരാളിയായിരുന്നു കെ.കരുണാകരന്‍. കണ്ണൂര്‍ ചിറക്കലില്‍ ജനിച്ച കരുണാകരൻ, 11ആം വയസില്‍ മഹാത്മാ ഗാന്ധിയെ കണ്ടതോടെയാണ് ഗാന്ധിയൻ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായത്. ജാതിപ്പേര് മുറിച്ചുകളഞ്ഞ് ആദ്യ വിപ്ലവം. ചിത്രകല പഠിക്കാൻ തൃശൂരില്‍ എത്തിയതോടെ, തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങി. ഐ.എൻ.ടി.യു.സിയുടെ സ്ഥാപക നേതാവായിരുന്നു കരുണാകരൻ.
1967-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും ഒൻപത് എം.എല്‍.എമാര്‍ക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോണ്‍ഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. കോണ്‍ഗ്രസിന്‍റെ അവസാന നാളുകളെന്ന് വിലയിരുത്തിയവര്‍ക്ക്, പാര്‍ട്ടിയെ ശക്തമായി തിരിച്ചെത്തിച്ചായിരുന്നു ലീഡറുടെ മറുപടി
ക്വിറ്റ് ഇന്ത്യാ സമരം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതില്‍ കരുണാകരൻ വഹിച്ച പങ്ക് വലുതായിരുന്നു. തുടര്‍ന്ന് വിയ്യൂര്‍ ജയിലില്‍ അടക്കപ്പെട്ടു. ജയില്‍വാസത്തിന് ശേഷം തൃശൂരിലെത്തിയ കരുണാകരൻ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ മുഴുകി. 1967-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വെറും ഒൻപത് എം.എല്‍.എമാര്‍ക്ക് ഒപ്പം നിയമസഭയിലെത്തിയ കരുണാകരൻ കോണ്‍ഗ്രസിൻ്റെ നിയമസഭാ കക്ഷി നേതാവായി. കോണ്‍ഗ്രസിന്‍റെ അവസാന നാളുകളെന്ന് വിലയിരുത്തിയവര്‍ക്ക്, പാര്‍ട്ടിയെ ശക്തമായി തിരിച്ചെത്തിച്ചായിരുന്നു ലീഡറുടെ മറുപടി. അതോടെ കേരളത്തിലെ കോണ്‍ഗ്രസിൻ്റെ തലമുറമാറ്റത്തിൻ്റെ നേതാവാകാനും ലീഡറെന്ന വിളിപ്പേര് സ്വന്തമാക്കാനും കരുണാകരന് സാധിച്ചു.
പെരിങ്ങളം ദേശം ഓൺലൈൻന്യൂസ്.
തുടര്‍ച്ചയായി എട്ടുതവണ മാളയില്‍ നിന്ന് വിജയിച്ച്‌ കരുണാകരൻ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1969 മുതല്‍ 1995 വരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയിലും 1970-ല്‍ പാര്‍ലമെൻ്ററി ബോര്‍ഡിലും അംഗമായിരുന്ന കരുണാകരൻ ദേശീയ തലത്തിലും ശ്രദ്ധേയനായി. കേരളത്തില്‍ മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച്‌ കൊണ്ട് 1970-ല്‍ ഐക്യ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
നേതൃപാടവവും പ്രവര്‍ത്തന മികവും കൊണ്ട് അനിഷേധ്യനായി മാറിയ കരുണാകരൻ നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, നെടുമ്ബാശേരി വിമാനത്താവളം എന്നു വേണ്ട 14 ജില്ലകളിലായി നിരവധി വികസന പദ്ധതികളില്‍ കയ്യൊപ്പ് ചാര്‍ത്തി.
കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാഗാന്ധിക്കൊപ്പം കരുണാകരൻ ഉറച്ചുനിന്നു. അടിയന്തരാവസ്ഥക്കാലം ഇന്ദിരയെ പോലെ, കരുണാകരനെയും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന ‘കരുണാകരന്റെ പൊലീസ്’ എന്ന പ്രയോഗം പോലും അക്കാലത്തുണ്ടായിട്ടുണ്ട്. രാജൻ കേസിനെ തുടര്‍ന്ന് രാജിവെച്ച്‌ ഒഴിയേണ്ടി വന്ന ഗതികേടും ഒരു കരിനിഴലായി കരുണാകരന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ട്. 1994 – 95 കാലഘട്ടത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ISRO ചാരകേസിനെ തുടര്‍ന്നും കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. മൂന്ന് തവണ രാജ്യസഭയിലും രണ്ട് തവണ ലോക്സഭയിലും അംഗമായിരുന്നു. പി വി നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍, കിങ് മേക്കറായ കരുണാകരൻ, റാവു മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.
2005-ല്‍ കോണ്‍ഗ്രസ് വിട്ട് നാഷണല്‍ കോണ്‍ഗ്രസ്(ഇന്ദിരാ) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കി. 2006-ല്‍ എൻ.സി.പി യിലും 2007ല്‍ കോണ്‍ഗ്രസിലും ഡിഐസി ലയിച്ചു. 2008 ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ കരുണാകരൻ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
കേരളരാഷ്രീയത്തിലെ ഒരേയൊരു ലീഡറും ഭീഷ്മാചാര്യരും ചാണക്യനുമൊക്കെയാണ് കരുണാകരൻ. ഒട്ടേറെ ഉയര്‍ച്ചകളും താഴ്ചകളും കണ്ട ആ രാഷ്ട്രീയം ഒരു പാഠപുസ്തകമാണ്. എല്ലാ പ്രതിസന്ധികളിലും ‘പതറാതെ മുന്നോട്ട് പോയ കണ്ണിറുക്കിയുള്ള ആ ചിരിയിയായിരുന്നു ലീഡര്‍. കെ കരുണാകരന്‍റെത്

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..