Skip to content
Menu

OPEN MALAYALAM NEWS NETWORK

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾ പ്രസാദമായി കൊണ്ടുപോകാറുള്ള ഓടപ്പൂ ഒരുക്കുന്ന തിരക്കിലാണ് പ്രദേശവാസികൾ. കൊട്ടിയൂർ ക്ഷേത്രപരിസരത്തുള്ള നൂറുകണക്കിന് ആളുകളുടെ ഒരുവർഷത്തെ വരുമാനമാർഗം കൂടിയാണ് ഈ ഓടപ്പൂ. വൈശാഖ മഹോത്സവത്തിനായി കൊട്ടിയൂരിൽ എത്തുന്ന ഭക്തജനങ്ങ ൾ പ്രസാദമായി കൊണ്ടുപോകാറുള്ളത് ഓടപ്പൂവാണ്.

മൂപ്പ് എത്താത്ത ഓടകൾ പ്രത്യേക രീതിയിൽ ചതച്ച് ചീകി എടുത്താണ് ഓടപ്പൂ തയാറാക്കുന്നത്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് മറ്റുള്ള ക്ഷേത്രങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്ന കൊട്ടിയൂർ ക്ഷേത്ര ത്തിന്റെ മറ്റൊരു പ്രസാദമാണ് ഓടപ്പു. കൊട്ടിയൂർ, വയനാട് വനാതിർത്തികളിൽനിന്നുമാണ് പ്രധാന മായും ഇതിനാവശ്യമായ ഓടകൾ എത്തിക്കുന്നത്. ഗുണമേന്മയുള്ള ഓടയുടെ ലഭ്യതക്കുറവും വന ത്തിൽനിന്ന് ഇവ ശേഖരിക്കാനും ഉള്ള ബുദ്ധിമുട്ടും ഓടപ്പൂനിർമാണത്തെ ഏറെ ബാധിക്കുന്നുണ്ട്. കൊട്ടിയൂരിൽ എത്തുന്നവർ ദർശനസാഫല്യത്തിന്റെ അടയാളമായാണ് ഓടപ്പൂവിനെ കണക്കാ ക്കുന്നത്. 50 രൂപ മുതൽ വലുപ്പം നുസരിച്ച് 150 രൂപ വരെയാണ് ഓടപ്പൂവിന്റെ വിലയെന്ന് കൊട്ടിയൂരിലെ ഓടപ്പൂക്കളുടെ നിർമാതാക്ക ളിലൊരാളായ സജീവൻ നായർ പറയുന്നു.

പ്രായഭേദമന്യേ കൊട്ടിയൂർ നിവാസികൾ ഓടപ്പൂക്കൾ നിർമിച്ച് കമനീയമാക്കുകയാണ്. കൊച്ചുകുട്ടികൾ മുതൽ വയോധികർവരെ തങ്ങളുടെ കരവിരുതിൽ തൂവെള്ളപ്പൂക്കൾ ഒരുക്കുന്നുണ്ട്. കൊട്ടിയൂർ ക്ഷേത്രപരിസരത്തായിപാതയോരങ്ങളിൽ നൂറുകണക്കിന് സ്റ്റാളു കളിൽ ഓടപ്പൂക്കൾ കൊണ്ട് വെള്ളച്ചാർത്തണിഞ്ഞിരിക്കുകയാണിപ്പോൾ

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT