Skip to content
Menu

OPEN MALAYALAM NEWS NETWORK

ഓണത്തിന് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കാൻ ‘ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. പുഷ്പ കൃഷിയുടെ പ്രോത്സാഹനവും നാടൻ പൂക്കളുടെ വിപണനവും ലക്ഷ്യമിട്ടാണ് ഗ്രാമ പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുന്നത് 2022-23 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ ഇതിനായി വകയിരുത്തി. ചെണ്ടുമല്ലി (ചെട്ടിപ്പൂവ്)യുടെ തൈകളാണ് കർഷക ഗ്രൂപ്പുകൾക്ക് ലഭ്യമാക്കുക. കൃഷി വകുപ്പിന് കീഴിലുള്ള ജില്ലാ കൃഷി തോട്ടം, കാങ്കോൽ ഫാം, പാലയാട് നഴ്സറി എന്നിവിടങ്ങളിൽ നിന്നാണ് തൈകൾ കൃഷി ഭവനുകളിൽ എത്തിക്കുക. സൗജന്യമായി കർഷക ഗ്രൂപ്പുകൾക്ക് ജൂൺ ആദ്യവാരത്തോടെ തൈകൾ വിതരണം ചെയ്യും. അപേക്ഷാ ഫോറം കൃഷി ഭവനുകളിൽ ലഭിക്കും. കർഷക ഗ്രൂപ്പുകൾ, സ്വയംസഹായ സംഘങ്ങൾ,കുടുംബശ്രീ യൂണിറ്റുകൾ എന്നിവർ മെയ് 21 നകം ബന്ധപ്പെട്ട കൃഷി ഭവനിൽ അപേക്ഷിക്കണം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT