Skip to content
Menu

OPEN MALAYALAM NEWS NETWORK

കടവത്തൂരിൽ കൊളവല്ലൂർ പൊലീസ് നടത്തിയ പരിശോധനയിൽ 6 നാടൻ ബോംബുകൾ പിടികൂടി. നാറോൾ പീടികയിൽ കൂളിയിൽ ലീലയുടെ ആൾതാമസമില്ലാത്ത വീടിന്റെ സമീപത്ത് നിന്നാണ് ബോംബുകൾ പിടികൂടിയത്. അടുക്കളഭാഗത്ത് വിറക്കുകൾക്കിടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ ആയിരുന്നു ബോംബുകൾ. വീടും പരിസരവും വൃത്തിയാക്കാനെത്തിയവരാണ് ഇവ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എസ്.ഐമാരായ സുഭാഷ് ബാബു, പ്രദീഷ് എന്നിവർ സ്ഥലത്തെത്തി ബോംബുകൾ സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT