Skip to content
Menu

OPEN MALAYALAM NEWS NETWORK

ജില്ലയിൽ തന്നെ ആദ്യത്തെ മഞ്ഞൾ ഗ്രാമമാകാനൊരുങ്ങുകയാണ് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഉൾക്കൊള്ളുന്ന കണ്ണങ്കോട്. കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 10 -ഓളം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ വഴി ഒരേക്കറിൽ അത്യുത്പാദനശേഷിയുള്ള പ്രഗതി, കേദാരം, ആലപ്പി സുപ്രീം തുടങ്ങിയ മഞ്ഞൾ വിത്തുകൾ ആണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് ബിസിനസ്സ് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ വിദഗ്ദരടങ്ങുന്ന സംഘം മഞ്ഞൾ കൃഷിക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ആവശ്യമായ മൈക്രോന്യൂട്രിയൻറ്, ബയോക്യാൾ മുതലായവയും സൗജന്യമായി കർഷകർക്ക് എത്തിച്ചു നൽകി. വിളവെടുപ്പിനു ശേഷം മഞ്ഞളിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ കേന്ദ്രത്തിൽ നിന്നും വിദഗ്ധോപദേശം ഉറപ്പാക്കുമെന്ന് ഐ.ഐ.എസ്.ആർ ഡയറക്ടർ അറിയിച്ചു. മഞ്ഞൾ വിത്തുകൾ വിതരണം ചെയ്ത ഗ്രൂപ്പുകളിൽ നിന്നും അടുത്ത സീസണിലേക്കുള്ള വിത്ത് സംഭരണം നടത്താൻ തീരുമാനിച്ചത് വഴി ഈ സംരംഭത്തിന് തുടർച്ചയായ മഞ്ഞൾ കൃഷി സാധ്യമാകും. വാർഡ് മെമ്പർ ഫൈസൽ കോലോത്തിൻ്റെ നേതൃത്വത്തിലാണ് പ്രദേശത്ത് നൂതനമായ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ചെയ്യുന്നത്.പദ്ധതി ഉദ്ഘാടനം കെ. മുരളീധരൻ എം.പി ഇന്ന് വൈകുന്നേരം 12 മണിക്ക് നിർവഹിക്കും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..