Skip to content
Menu

OPEN MALAYALAM NEWS NETWORK

പാട്യം ഗ്രാമപ്പഞ്ചായത്തിലെ കണ്ണവം കോളനിയിൽ ട്രൈബൽ യൂത്ത് ലൈബ്രറി പ്രവർത്തനമാരംഭിച്ചു. കുംടുംബശ്രീ സി. ഡി. എസ്. ജില്ലാ മിഷന്റെ തുക ഉപയോഗിച്ചാണ് ഗ്രന്ഥാലയം സജ്ജീകരിച്ചത്. കണ്ണവം കോളനി കമ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ജൂൺ 2 ന് ഉദ്ഘാടനം ചെയ്തു. പാട്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. വി. ഷിനിജ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. സുർജിത്ത് മുഖ്യാതിഥിയായി. വി. വി. അജിത പദ്ധതി വിശദീകരിച്ചു. കെ. പി. പ്രദീപ് കുമാർ, സി. ഷെറീന, മുഹമ്മദ് ഫായിസ് അരൂൾ, എൻ. റീന, കെ. കെ. സമീർ, ശോഭ കോമത്ത്, കെ. ദീപിക, വി. രമ എന്നിവർ സംസാരിച്ചു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..