Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ തളിപ്പറമ്പിൽ അധ്യാപകൻ വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ടാഗോർ വിദ്യാനികേതൻ എച്ച്.എസ്.എസിലെ അധ്യാപകൻ കൂവോട് കല്ലാവീട്ടിൽ കെ വി വിനോദ് കുമാറാണ് മരിച്ചത്. പുലർച്ചെ ഒരുമണിയോടെ ശുചിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ വിനോദിനെ
കണ്ടെത്തുകയായി രുന്നു. ശുചിമുറിയിൽ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ
നടക്കും. സംസ്കാരം വൈകിട്ട് കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തിൽ. ഭാര്യ കൃഷ്ണവേണി, മകൾ സിയ ലക്ഷ്മി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..