Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ ജില്ലയിൽ 10 നിയോജക മണ്ഡലങ്ങളിലായി 89 പോൾ‍ മൗണ്ടഡ് ടൂവീലർ/ ത്രീവീലർ ചാർജിങ് സെന്ററുകൾ പ്രവർ‍ത്തനക്ഷമമാക്കുന്നു. നാലുചക്ര വാഹനങ്ങൾക്കുള്ള രണ്ട്‌ ഡിസി ഫാസ്റ്റ് ചാർ‍ജിങ് സ്റ്റേഷനും ജില്ലയിൽ‍ പൂർ‍ത്തിയായി.

ഈ സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം 16ന് രാവിലെ ഒമ്പതിന്‌ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർ‍വഹിക്കും. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനാകും.

സംസ്‌ഥാനത്ത്‌ ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി 1165 ചാർജിങ് സെന്ററുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാനാണ്‌ കെഎസ്‌ഇബി ലക്ഷ്യമിടുന്നത്‌. വൈദ്യുതി തൂണിൽ വൈദ്യുതി അളക്കുന്നതിനുള്ള എനർജി മീറ്ററും വാഹനം ചാർ‍ജ്‌ ചെയ്യുമ്പോൾ‍ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും.

മൊബൈൽ ആപ്ലിക്കേഷൻ വഴി പണം അടച്ച്‌ ടൂവിലറുകൾ‍ക്കും ഓട്ടോറിക്ഷകൾ‍ക്കും ഇവിടെ നിന്ന്‌ ചാർ‍ജ്‌ ചെയ്യാൻ‍ കഴിയും. ഒരു യൂണിറ്റ് ചാർജ്‌ ചെയ്യാൻ 10 രൂപയാണ്‌ നിരക്ക്‌.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..