Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ പരിയാരത്താണ് ബൈക്കും ലോറിയും കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവതിയും, സഹോദരനും മരിച്ചു. പാച്ചേനി സ്വദേശി ലോഗേഷ് (34), സഹോദരി സ്നേഹ (28) എന്നിവരാണ് മരിച്ചത്. സ്നേഹ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ലോഗേഷിനെ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല രാവിലെ 7.15 ഓടെയായിരുന്നു അപകടം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT