Skip to content
Menu

OPEN MALAYALAM NEWS NETWORK

പരിയാരം : കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ കെ അജയകുമാർ ദീർഘകാല അവധിയിലാണെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള വിവിധ ഔദ്യോഗിക കാര്യങ്ങൾക്കും ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗം എന്ന നിലയിൽ അതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിന്റേയും ഭാഗമായാണ് പ്രിൻസിപ്പാൾ തിരുവനന്തപുരത്തേക്ക് പോയത്.

ഒപ്പം പൊതുഅവധി ദിനങ്ങളായ രണ്ടാംശനി, ഞായർ ദിവസങ്ങൾക്ക് പുറമേ 8,11 തീയ്യതികളിലായി രണ്ട് ദിവസം വ്യക്തിപരമായ കാരണ ങ്ങളാൽ അനുവദനീയമായ അവധി എടുത്തിട്ടുണ്ട്. ഇതിനെയാണ് ദീർഘകാല അവധി എന്നെ ല്ലാം ചിലർ തെറ്റിദ്ധാരണ പരത്തുന്നത്.

സ്ഥാപനം സർക്കാർ ഏറ്റെടുത്തശേഷം, 62 വയസ്സ് പിന്നിട്ട ഡോക്ടർമാരുടെ കാര്യത്തിൽ ഇതുവരെ സർക്കാർ ഉത്തരവൊന്നും വന്നിട്ടില്ലെന്നിരിക്കെ അത് സംബന്ധിച്ചും തെറ്റായ വാർത്തയാണ് ഈ മാധ്യമം പ്രസിദ്ധീകരിച്ചത്.

തെറ്റായ ഇത്തരം വാർത്തകൾ തള്ളിക്കളയണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ എസ് അജിത്ത് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..