Skip to content
Menu

OPEN MALAYALAM NEWS NETWORK

മഴവിട്ടുനിന്നതോടെ ജില്ലയിൽ തെങ്ങോലപ്പുഴു (ഒപിസിന അരിനോസെല്ല ശല്യം രൂക്ഷമായി. വേനൽക്കാലങ്ങളിലാണ് (ജനുവരി മുതൽ മെയ് വരെ) പുഴുബാധ കാരണം തെങ്ങോലകൾ കരിഞ്ഞുണുറങ്ങാറുണ്ടായിരുന്നത്.
എന്നാൽ ജൂണിൽ മഴ കാര്യമായി
ലഭിക്കാത്തതിനാൽ തെങ്ങോലകളിലെ
പുഴു ഒഴിഞ്ഞുപോയില്ല. ഇളം പച്ചനിറത്തിൽ
കറുത്ത തലയോടുകൂടിയ പുഴുക്കൾ
തെങ്ങോലയുടെ അടിവശത്ത് അറയുണ്ടാക്കി താമസിക്കുകയാണ്. വെള്ളം കെട്ടികിടക്കുന്ന പ്രദേശങ്ങളിലും തീരമേഖലകളിലുമാണ് പുഴു ബാധിച്ച തെങ്ങുകൾ കൂടുതൽ. പുഴയോരത്തും കടലോരത്തും ഒട്ടേറെ തെങ്ങുകൾ
രോഗബാധ കാരണം കടപുഴകി. പുഴുശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം നേതൃത്വത്തിൽ രണ്ടുതവണ സിപിസിആർഎയിൽനിന്ന് കൊണ്ടുവന്ന പരാദകീട ഇറക്കിയിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..