Skip to content
Menu

OPEN MALAYALAM NEWS NETWORK

ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമാണം ജൂലൈ പകുതിയോടെ പൂർത്തിയാകും. നാല്‌ നിലകളുള്ള കെട്ടിടത്തിന്റെ നിലം പണി പൂർത്തിയായി. വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. നിലവിലെ കെട്ടിടത്തിന്റെ നവീകരണവും മാസ്‌റ്റർ പ്ലാനിലുണ്ട്‌.

കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, യൂറോളജി ഒ.പികൾ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടാകും. അത്യാധുനിക ഓപ്പറേഷൻ തീയറ്റർ സജ്ജീകരിക്കും. ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ ഒരുക്കുന്ന തീയറ്റർ മുറിയിൽ വായു മലിനീകരണം തടയാനുള്ള നെഗറ്റീവ് റൂം പ്രഷർ സംവിധാനവും അണുവിമുക്തമായി നിലർത്താനുള്ള സംവിധാനവും ഉണ്ടാകും. ചക്കരക്കൽ വാർത്ത. ന്യൂറോളജി, യൂറോളജി വിഭാഗങ്ങൾക്കായി ശസ്‌ത്രക്രിയാനന്തര ഐ.സി.യു, ആധുനിക മെഡിക്കൽ ഐ.സി.യും എന്നിവ സജ്ജീകരിക്കും.

സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പണി പൂർത്തിയാകുന്നതോടെ നിലവിലെ കെട്ടിടത്തിന്റെ നവീകരണം തുടങ്ങും. അഡ്‌മിനിസ്ട്രേറ്റീവ്‌ ബ്ലോക്കും ഒ.പിയും ഉൾപ്പെടെയുള്ളവ താൽക്കാലികമായി സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടത്തിലേക്ക്‌ മാറ്റും.

അടിമുടിയുള്ള മാറ്റങ്ങളോടെ മികവുയർത്താനുള്ള പാതയിലാണ്‌ ജില്ലാ ആശുപത്രിയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി ദിവ്യ പറഞ്ഞു. കൂടുതൽ രോഗീസൗഹൃദമാകുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്‌ക്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥാപിക്കും. എല്ലാ വാർഡുകളിലും ടെലഫോൺ സൗകര്യം ഏർപ്പെടുത്തുമെന്നും പി.പി ദിവ്യ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..