Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: പയ്യാമ്പലത്ത് പശുക്കളുടെ ആക്രമണം തുടർക്കഥയാകുന്നു. പയ്യാമ്പലം ബീച്ചിൽ പശുവിന്റെ കുത്തേറ്റ് സ്ത്രീയുടെ കാലൊടിഞ്ഞു. മുഴപ്പാല സ്വദേശി സ്വപ്ന വിനോദ് ( 46 ) നാണ് കുത്തേറ്റത്. എല്ല് ഒടിഞ്ഞ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരമാണ് പശുവിന്റെ ആക്രമണമുണ്ടായത്. അവധി ദിവസമായതിനാൽ പയ്യാമ്പലം ബീച്ചിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു വീട്ടമ്മ. കാലാവസ്ഥ അനുകൂലമായതിനാൽ ബീച്ചിൽ നല്ല ആൾ തിരക്കുമുണ്ടായിരുന്നു.

മയക്കുമരുന്നിനെതിരെ പോലീസ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി കണ്ടുകൊണ്ട് നിൽക്കുമ്പോഴായിരുന്നു ആക്രമണം. പിന്നിൽ നിന്നുള്ള ആക്രമണം ആയതിനാൽ വീട്ടമ്മയ്ക്ക് പെട്ടെന്ന് ഒഴിഞ്ഞു മാറാനാകില്ല.

കുത്തേറ്റ് നിലത്തുവീണ സ്വപ്ന വിനോദ് അബോധാവസ്ഥയിലായി. പശുവിന്റെ പരാക്രമം കണ്ട് നാട്ടുകാരും പരിഭ്രാന്തിയിലായി. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വലിയ ആൾക്കൂട്ടം പശുവിന്റെ ആക്രമണം കണ്ടു ഭയപ്പെട്ടു.

സന്ദർശകരുടെ സുരക്ഷയ്ക്കായി പ്രദേശത്ത് നിയോഗിച്ചിരുന്ന പിങ്ക് പോലീസ് പെട്ടെന്നു തന്നെ സ്ഥലത്തെത്തിയാണ് വീട്ടമ്മയെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

സംഭവമറിഞ്ഞ് ജില്ലാ ഫയർ ഓഫീസർ ബി. രാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഇവർ പശുവിനെ കെട്ടിയിട്ടു. ജില്ലാ മൃഗാശുപത്രിയിലെ ഡോക്ടർ ഷെറിൻ വി. സാരംഗ് സ്ഥലത്തെത്തി പശുവിനെ പരിശോധനയ്ക്ക് വിധേയമാക്കി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..