Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ : മെഡിക്കൽ കോളേജ് കാമ്പസിൽ 19 മരങ്ങൾ നിലംപൊത്തി .കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള തേക്ക്, മഴമരം, മഹാഗണി, പൂമരങ്ങൾ എന്നിവയാണ് കൂട്ടത്തോടെ കടപുഴകിയത്.

19 മരങ്ങൾ നിലംപതിച്ചിട്ടുണ്ട്. ഈ സമയത്ത് പരിസരങ്ങളിൽ ആളുകളില്ലാത്തത് കാരണം ദുരന്തം ഒഴിവായി. മെഡിക്കൽ കോളേജും പരിസരവും ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ കോളേജിന്റെ സ്ഥാപക ചെയർമാനായ എം.വി. രാഘവൻ പ്രത്യേക താത്പര്യമെടുത്ത് കാമ്പസിൽ
നട്ടുപിടിപ്പിച്ച മരങ്ങളാണിവ.

അശാസ്ത്രീയമായ മണ്ണെടുപ്പാണ് മരങ്ങളുടെ നിലനില്പിന് ഭീഷണിയാകുന്നതെന്ന് നാട്ടുകാർ
പറയുന്നു.അടുത്തകാലത്ത്
മെഡിക്കൽ കോളേജ്
കാമ്പസിനകത്ത് പാർക്കിങ്ങിന് കൂടുതൽ
സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി മരങ്ങളുടെ അടിഭാഗത്തുനിന്ന് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണെടുത്ത് മാറ്റിയിരുന്നു.

പലയിടത്തും മരങ്ങളുടെ വേരുകൾ മുറിച്ചാണ് മണ്ണ് മാറ്റിയത്. ഇത് മരങ്ങളുടെ നിലനില്പിന് ഭീഷണിയാകുകയായിരുന്നു. മഴ കനത്തതോടെ ഈ മരങ്ങൾ കൂട്ടത്തോടെ നിലംപതിക്കുന്ന അവസ്ഥയുണ്ടായി. വേരുകൾ മുറിഞ്ഞ് കിടക്കുന്ന മരങ്ങൾ മെഡിക്കൽ കോളേജ് പരിസരത്ത് ഭീഷണിയായി നിലവിലുണ്ട്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT