Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ: ക്രിസ്തുമസ് – പുതുവത്സര ത്തോടനുബന്ധിച്ച് റെയിൽവെ പോലീസും ആർ പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 13,60,300 രൂപയുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാങ്കാവ് പാലത്ത്പറമ്പ് സ്വദേശി കെ. എ.സുരേഷ് കുമാറിനെ (52)യാണ്
പിടികൂടിയത്.കണ്ണൂർ ജി. ആർ. പി. എ സ്.എച്ച്.ഒ.കെ.വി.സുമേശൻ്റെയും ആർ പി.എഫ്. പോസ്റ്റ് കമാൻഡർ ബിനോയ് ആന്റണിയുടെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരനായ ഇയാളിൽ നിന്നും കുഴൽപണം പിടികൂടിയത്. ജനറൽ കോച്ചിൽ നിന്നും കണ്ണൂർ റെയിൽവെ പ്ലാറ്റ്ഫോമിൽ ഇറങ്ങി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ചോദ്യം ചെയ്യുകയും, ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന
13,60,300 ( പതിമൂന്ന് ലക്ഷത്തി അറുപതിനായിരത്തി മുന്നൂറ് ) രൂപ കണ്ടെത്തിയത്. റെയ്ഡിൽ കണ്ണൂർ ജി.ആർ.പി. ഉദ്യോഗസ്ഥരായ സുരേഷ് കക്കറ, അഷറഫ്, ആർ പി എഫ് എസ്.ഐ. വിനോദ്, എ.എസ്.ഐ, ചന്ദ്രൻ,ഹെഡ് കോൺസ്റ്റബിൾമാരായ , സജീവ്, സജേഷ് എന്നിവരും ഉണ്ടായിരുന്നു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കിയ ശേഷം അന്വേഷണം എൻഫോഴ്സ്മെൻ്റിന് കൈമാറും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT