Skip to content
Menu

OPEN MALAYALAM NEWS NETWORK

എയർ ഇന്ത്യയുടെ മസ്കറ്റ്-കണ്ണൂർ സർവീസ് ജൂൺ 21-ന് തുടങ്ങും. ചൊവ്വ, വെള്ളി, ഞായർ എന്നീ 3 ദിവസങ്ങളിലായിരിക്കും സർവീസുകൾ. കണ്ണൂരിൽ നിന്ന് രാത്രി 10. 20-ന് പുറപ്പെടുന്ന വിമാനം പ്രാദേശികസമയം 12. 20-ന് മസ്കറ്റിലെത്തും. അവിടെ നിന്ന് വൈകിട്ട് 4. 30-ന് പുറപ്പെട്ട് 9. 30-ന് കണ്ണൂരിലെത്തും. എയർ ഇന്ത്യ കൂടി സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാനക്കമ്പനികളാണ് മസ്കറ്റ്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്നത്. അബുദാബിയിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്കിൽ കുറവുവന്നിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT