Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 30 ലക്ഷം രൂപ വിലമതിക്കുന്ന 658 ഗ്രാം സ്വർണമാണ് പിടി കൂടിയത്. വിമാനത്താവളത്തിനുള്ളിൽ ഉപേക്ഷിച്ച നിലയിലും യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കർണാടകയിലെ ഭട്കൽ സ്വദേശി മുഹമ്മദ് ഡാനിഷ് (27) നിന്നും 18 ലക്ഷം വരുന്ന 304 ഗ്രാം വരുന്ന പേസ്റ്റ് രൂപത്തിലുള്ള സ്വർണവും ഇയാളിൽ നിന്നു 86 ഗ്രാം വരുന്ന സ്വർണാഭരണങ്ങളും പാസഞ്ചർ ടെർമിനൽ ബിൽഡിംഗിലെ ബാത്റൂമിൽ ഉപേക്ഷിച്ച 12.5 ലക്ഷം വരുന്ന 268 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.

ഡിആർഐയും വിമാനത്താ വളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നതിനിടെയാണ് സ്വർണം ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തിയത്. പേസ്റ്റ് രൂപത്തി ലുള്ള സ്വർണം ഗുളിക മാതൃക യിലാക്കി മുഹമ്മദ് ഡാനിഷ് മലദ്വാരത്തിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. പിടികൂടുമെന്ന ഭയത്തിലായിരിക്കും ബാത്റൂമിൽ സ്വർണം ഉപേക്ഷിച്ചതെന്ന് കരുതുന്നു.

സ്വർണം പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കൂവെൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ കെ.ആർ. നിഖിൽ, സുരേന്ദ്ര ജാൻഗിഡ്, സന്ദീപ് ദാഹിയ, നിഷാന്ത് താ ക്കൂർ എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു പരിശോധന.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT