Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ വിമാനത്താവളത്തിൽ 39.73 ലക്ഷം രൂപ വിലമതിക്കുന്ന 768 ഗ്രാം സ്വർണം കസ്റ്റംസും എയർ ഇൻറലിജൻസ് യൂണിറ്റും ചേർന്ന് പിടിച്ചു. ടെർമിനൽ കെട്ടിടത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശി മുഹമ്മദ് റഫീഖിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇയാൾ സ്വർണം ഉപേക്ഷിക്കുക ആയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുഹമ്മദ് റഫീഖ് എത്തിയത്.

കസ്റ്റംസ് അസി. കമ്മിഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ എൻ.സി പ്രശാന്ത്, കെ ബിന്ദു, ഇൻസ്പെക്ടർമാരായ രാംലാൽ, ജിനേഷ്, നിവേദിത, ദീപക്, എൻ രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..