Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പോക്‌സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി സ്വദേശിയായ ബിജു പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ടാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT