Skip to content
Menu

OPEN MALAYALAM NEWS NETWORK

കണ്ണൂർ സർവ്വകലാശാല ബി ബി എ ബിരുദ സിലബസ് കോപ്പിയടിയെന്ന് ആരോപണം. ബംഗളൂരു സർവ്വകലാശാലയുടെ ബി.കോം സിലബസ് ആണ് കണ്ണൂർ സർവകലാശാല അതേപടി പകർത്തിയത്. സിലബസ് തയ്യാറാക്കിയതിൽ ബോർഡ് ഓഫ് സ്റ്റഡീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.

ബാംഗ്ലൂർ സർവകലാശാലയുടെ ബി.കോം സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിന്റെ ഭാഗമായുള്ള സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിന്റെ സിലബസ് ആണ് കണ്ണൂർ സർവകലാശാല കോപ്പിയടിച്ചത്. കണ്ണൂർ സർവകലാശാലയുടെ ബി.ബി.എ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിനായി ഈ സിലബസ് അതേ പടി ഉപയോഗിക്കുകയായിരുന്നു. സർവകലാശാല രൂപീകരിക്കുന്ന ബോർഡ് ഓഫ് സ്റ്റഡീസിനാണ് വിവിധ പഠന വിഷയങ്ങളുടെ സിലബസ് തയ്യാറാക്കുന്ന ചുമതല. ഇവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT