Skip to content
Menu

OPEN MALAYALAM NEWS NETWORK

കതിരൂർ പോലീസിൻ്റെ വാഹന പരിശോധനക്കിടെയാണ് മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്ന് 3 ഗ്രാം മാരകശേഷിയുള്ള മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയത്. കതിരൂർ പൊന്യം സ്രാമ്പി സ്വദേശിയായ ജാബിർ, പുല്യോട് സ്വദേശിയായ ഷംസീർ എന്നിവരാണ് പിടിയിലായത്. ഇരുവരെയും കതിരൂർ എസ്.ഐ രാജേഷ് അയോട്ടൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ഇവർ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സി പി ഒ മാരായ മുഹമ്മദ്, മിതോഷ്, പ്രജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT