Skip to content
Menu

OPEN MALAYALAM NEWS NETWORK

ക്ഷീരവികസന വകുപ്പ് 2022-23 വർഷം നടപ്പാക്കുന്ന കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയിലേക്ക് കർഷകർക്ക് അപേക്ഷിക്കാം. കന്നുകുട്ടി പരിപാലനത്തിൽ ശാസത്രീയ അവബോധം നൽകുകയാണ് ലക്ഷ്യം.

2021-22 വർഷം 500 ലിറ്ററിൽ കുറയാതെ പാൽ ക്ഷീര സംഘത്തിൽ നൽകിയവരാകണം അപേക്ഷകർ. ആഗസ്റ്റ് എട്ടാം തീയതി വെച്ച് എട്ട് മാസത്തിനുമേൽ ഗർഭാവസ്ഥയിലുള്ള പശുക്കളുടെ ഉടമകൾക്ക് അപേക്ഷിക്കാം.

ഒരു കർഷകന് പരമാവധി രണ്ട് കന്നുകുട്ടികൾക്കാണ് ധനസഹായം ലഭിക്കുക. തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾ 160 രൂപ രജിസ്ട്രേഷൻ ഫീസും ഗുണഭോക്തൃ വിഹിതമായി 1550 രൂപയും അടക്കണം.

പദ്ധതിയിലൂടെ കർഷകർക്ക് വിവിധ ഇനങ്ങളിലായി 4650 രൂപയുടെ ആനുകൂല്യം ലഭിക്കും. അപേക്ഷകൾ ക്ഷീര സഹകരണ സംഘം മുഖേന ബ്ലോക്കുതലത്തിലുള്ള ക്ഷീരവികസന യൂണിറ്റുകളിൽ ജൂലൈ 10ന് മുമ്പ് നൽകണം. ഫോൺ: 0497 2707859.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..