Skip to content
Menu

OPEN MALAYALAM NEWS NETWORK

കാലവർഷത്തിൽ പൂർണമായും തകർന്ന കല്ലിക്കണ്ടിയിലെ സമാന്തര പാലം കെ പി മോഹനൻ എം എൽ എ സന്ദർശിച്ചു. തുടർന്നദ്ദേഹം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഫോണിൽ ബന്ധപ്പെട്ട്
താത്കാലികമായി സമാന്തര പാലം അടിയന്തിരമായി പുനർനിർമ്മിക്കാൻ സഹായം തേടി.

വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.പി മോഹനൻ എം എൽ എ കല്ലി ക്കണ്ടിയിലെ സമാന്തരപാലം സന്ദർശിച്ചത്. തുടർന്നദ്ദേഹം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ബന്ധപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയറും, തലശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും പാലം സന്ദർശിച്ചു. സുരക്ഷിതമായ വഴിയാത്ര ഒരുക്കാൻ വേണ്ടിയുള്ള സംവിധാനം ഒരുക്കാൻ നിലവിൽ പാലത്തിൻറെ നിർമ്മാണ നടത്തുന്ന കരാരുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക ഫണ്ട് നീക്കിവയ്ക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കെ.പി മോഹനൻ എം എൽ എ പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് സമീർ പറമ്പത്ത്, ബി.ജെ.പി നേതാവ് സജീവൻ യദുകുലം എന്നിവരും എം എൽ എക്കൊപ്പം ഉണ്ടായിരുന്നു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT