Skip to content
Menu

OPEN MALAYALAM NEWS NETWORK

കല്ലിക്കണ്ടി പുഴയിലെ വെള്ളക്കെട്ടുകാരണം പാർശ്വഭിത്തിയുടെ മണ്ണിടിഞ്ഞതിനെ തുടർന്ന് വാഹന ഗതാഗതം നിരോധിച്ച കല്ലിക്കണ്ടി പാലത്തിനു സമീപത്തെ താൽക്കാലിക റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങി. പുഴയ്ക്കു കുറുകെ നിർമിച്ച റോഡിന്റെ അടിയിൽ കൂടി വെള്ളം ഒഴുകാനുള്ള സംവിധാനമായി. ഇന്നലെ റോഡ് കീറി കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ചു. മണ്ണിട്ട് പണിത റോഡിന്റെ രണ്ടു ഭാഗത്തും സുരക്ഷ ഉറപ്പാക്കാനു ള്ള സംവിധാനവും ഒരുക്കും. പണി ഉടൻ പൂർത്തിയാകും. വൈകാതെ ചെറിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയും.
താൽക്കാലിക റോഡ് അടച്ചതിനെ തുടർന്ന് യാത്രക്കാർക്കുണ്ടായ പ്രശ്നം ഇന്നലെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. പാലം പൊളിച്ചു മാറ്റിയപ്പോൾ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടാതി രിക്കാനാണ് താൽക്കാലിക റോഡ് പണിതത്. മതിയായ സുരക്ഷഉറപ്പാക്കാതെയായിരുന്നു മാസങ്ങൾക്കു മുൻപ് മണ്ണിട്ട് ഉയർത്തി ടാറിങ് നടത്തി റോഡ് പണിതത്. മഴ ആരംഭത്തിൽ തന്നെ പുഴയിലെ വെള്ളക്കെട്ടും റോഡിന്റെ ഭിത്തിയിടിച്ചലും സുരക്ഷാ പ്രശ്നം ഉണ്ടാക്കി. കഴിഞ്ഞ ദിവസമാണ് ഇതുവഴിയുള്ള ഗതാഗതം നിരോ ധിച്ചത്.ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ സ്കൂൾ തുറക്കുമ്പോഴുണ്ടാകുന്ന യാത്രാ പ്രതിസന്ധിയും ഒഴിവാകും.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..