Skip to content
Menu

OPEN MALAYALAM NEWS NETWORK

തലശ്ശേരി :കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോറോണയെ മുതലെടുത്തു കൊണ്ട് പിണറായി നടത്തിയ പ്രവർത്തനത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് ഒരിക്കൽ കൂടി പിണറായി വിജയനെ മുഖ്യമന്ത്രിയായി അധികാരത്തിലേറ്റിയ കേരള ജനത ഇപ്പോൾ തെറ്റ് മനസ്സിലാക്കി കിട്ടിയ അവസരത്തിൽ നൽകിയ മറുപടിയാണ് തൃക്കാക്കരയിൽ കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം മെന്ന് സതീശൻ പാച്ചേനി പറഞ്ഞു
പിണറായി പാറപ്രത്ത് പുതുതായി പണികഴിപ്പിച്ച ബസ്സ് ഷെൽട്ടറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി പലേരി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു മുൻ കെ.പി.സിസി സിക്രട്ടറി ചന്ദ്രൻ തില്ലങ്കേരി , ഡിസിസി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പുതുക്കുടി ശ്രീധരൻ , ബ്ലോക്ക് സിക്രട്ടറി ഗോപാലകൃഷ്ണൻ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സനോജ് പലേരി, കെ.ടി.രമേശൻ, എം. പവിത്രൻ തുടങ്ങിയവർ സംസാരിച്ചും
ചടങ്ങിൽ രാജീവ് ഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനവും ഷെൽട്ടറിനായി സ്ഥലം സംഭാവന ചെയ്ത കുഞാണുവിനെ അനുമോദിക്കുകയും ചെയ്തു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT