Skip to content
Menu

OPEN MALAYALAM NEWS NETWORK

¨കണ്ണൂർ: ക്യാമ്പ് ബസാർ മുഹ്യിദ്ദീൻ മസ്ജിദിൽ ചാണകം കൊണ്ടിട്ട സംഭവത്തിന് പ്രതിഷേധിക്കുകയും ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന്എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് ആവശ്യപ്പെട്ടു.സംഭവം പ്രതിഷേധാർഹമാണ്. പ്രതികളെ ഉടൻ പിടി കൂടണം. സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ സമൂഹം കരുതിയിരിക്കണമെന്നും എസ് വൈ എസ് അഭ്യർത്ഥിച്ചു.
യോഗത്തിൽ അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.നിസാർ അതിരകം, അബ്ദുൽ ജലീൽ സഖാഫി വെൺമണൽ, ഷാജഹാൻ മിസ്ബാഹി, അബ്ദുൽ ഹക്കീം സഖാഫി, റഷീദ് കെ മാണിയൂർ, ഇഖ്ബാൽ മാസ്റ്റർ, റഫീഖ് അമാനി സംസാരിച്ചു.അബ്ദുറഷീദ് നരിക്കോട് സ്വാതവും സമീർ ചെറുകുന്ന് നന്ദിയും പറഞ്ഞു

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT