Skip to content
Menu

OPEN MALAYALAM NEWS NETWORK

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ കൂടുതൽ വ്യക്തത വേണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ. മൂന്നു മാർഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാൻ അധികാരം നൽകി വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത.

വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളിൽ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ല.

കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം മറവു ചെയ്യുന്നതിലുള്ള അവ്യക്തത നീക്കണമെന്നതാണ് പ്രധാന ആവശ്യം. ശാസ്ത്രീയ മാർഗങ്ങളിലൂടെ മറവു ചെയ്യണമെന്നു ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, ഇവ ഏതൊക്കയാണെന്നു ചൂണ്ടിക്കാട്ടാത്തതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്നാണു പരാതി.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..