Skip to content
Menu

OPEN MALAYALAM NEWS NETWORK

കാട്ടുപന്നി കുറുകേ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യാത്രി കരായ അച്ഛനും മകനും പരിക്കേറ്റു. എടക്കാനം ചേളത്തൂർ സ്വദേശി ഏഴോത്ത് ഹൗസിൽ കല്ലേരിക്കണ്ടി ധനേഷ് (38), മകൻ ആദി ദേവ് (ഏഴ്) എന്നിവർക്കാണു പരിക്കേറ്റത്.

ഇന്നലെ രാത്രി എട്ടോടെ ഇരിട്ടിയിൽ നിന്നു വീട്ടിലേക്ക് മടങ്ങവെ എടക്കാനം കപ്പണക്കുന്ന് ഇറക്കത്തിൽ വച്ച് കാട്ടുപന്നി ബൈക്കിനു മുന്നിലേക്ക് ചാടുകയായിരുന്നു. കൈകാലുകൾക്ക് പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

മറ്റു വാർത്തകൾ

Load More

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..