Skip to content
Menu

OPEN MALAYALAM NEWS NETWORK

പാനൂർ: കാലം തെറ്റിയെത്തിയെത്തിയ മഴ മൊകേരിയിലെ ഗ്രാമ പഞ്ചായത്തിലെ കൂരാറ വയലിൽ കൃഷി ചെയ്യുന്ന കർഷകരുടെ കണ്ണീരായി. ഏക്കറോളം വയലിൽ സജീവമായി കൃഷി രംഗത്തിറങ്ങുന്ന ന്യൂറോളം കർഷക കുടുംബങ്ങളുണ്ട് മൊകേരി കൂരാറ ആറ്റുപുറം മേഖലയിൽ. പച്ചക്കറി കൃഷി വിളവെടുപ്പ് പൂർത്തിയായതോടെ പാടം കിളച്ച് നെൽവിത്ത് ഇറക്കാനുള്ള ശ്രമത്തിലായിരുന്നു കർഷകർ. എന്നാൽ വയൽ മുഴുവൻ വെള്ളം നിറഞ്ഞതോടെ വയലിൽ ഇറങ്ങാൻ പോകുമാകാതെ മാറി നിൽക്കുകയാണിവർ. സാധാരണ ഗതിയിൽ പ്രദേശത്തെ കർഷക കൂട്ടായ്മയായ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം കൃഷി ഇറക്കുന്ന സമയമാണിത്. കഴിഞ്ഞ വർഷവും മഴ നേരത്തേ എത്തിയതിനാൽ നെൽകൃഷിയിൽ ഗണ്യമായ കുറവ് വന്നിരുന്നു. ടൺ കണക്കിന് പച്ചക്കറി ഉത്പാദിപ്പിക്കുന്ന കർഷക കൂട്ടായ്മയാണ് ഇവിടെയുള്ളത്. എന്നാൽ പച്ചക്കറി കൃഷിയിലും കഴിഞ്ഞ രണ്ട് വർഷങ്ങളായി പച്ചക്കറി ഉത്പാദനത്തിലും നിരവധി പ്രയാസങ്ങൾ അനുഭവിച്ച് വരികയാണ്. തുടർച്ചയായ വർഷങ്ങളിൽ മഴ നേരത്തേ പെയ്യുന്നതിനാൽ ചില കർഷകർ അവരുടെ കൃഷിയിടം കാടുതെളിക്കാതെ വെക്കുകയും ചെയ്തിട്ടുണ്ട്. താളം തെറ്റിയെത്തുന്ന മഴ വലക്കുന്ന കൂരാറ വയലിലെ കർഷകരെ കൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.അതേസമയം ഇപ്പോൾ പെയ്യുന്ന മഴ അടുത്ത ദിവസങ്ങളിൽത്തന്നെ മാറി നിൽക്കുമെന്നും കൃഷി ഇറക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട് കർഷകർക്ക്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..