Skip to content
Menu

OPEN MALAYALAM NEWS NETWORK

കുടുംബശ്രീ രൂപീകൃതമായിട്ട് ഇന്നേക്ക് 25 വർഷം. ദാരിദ്രനിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയിൽ ഇന്ന് അംഗങ്ങളായിട്ടുള്ളത് നാൽപ്പത്തി അഞ്ച് ലക്ഷത്തിലേറെ സ്ത്രീകൾ. അന്ന് മുതൽ ഇന്ന് വരെയുള്ള ഈ 25 വർഷത്തിനിടെ കുടുംബശ്രീയുടെ കരുത്തുറ്റ സ്ത്രീകൾ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല.

ലോകത്തെ ഏറ്റവും വലിയ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ 1998ൽ നായനാർ സർക്കാരിന്റെ കാലത്ത് മലപ്പുറം ജില്ലയിലാണ് രൂപം കൊണ്ടത്. 1998 മേയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി മലപ്പുറത്ത് കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനം
നിർവ്വഹിച്ചു. 1999 ഏപ്രിൽ 1 ന് പ്രവർത്തനം തുടങ്ങി.

പെൺകരുത്തിന്റെ ഈ കൂട്ടായ്മ 7 കോടി രൂപയാണ് പ്രളയകാലത്ത് കേരളക്കരയുട പുനരുജ്ജീവനത്തിനായി പിരിച്ചെടുത്ത് നൽകിയത്. വെറും 20 രൂപയ്ക്ക് സ്വാദിഷ്ടമായ ഊണ് വിളമ്പി മനുഷ്യന്റെ വിശപ്പകറ്റാൻ കുടുംബശ്രീ അടുക്കള കേരളത്തിലെങ്ങുമുണ്ട്.

പൂർണ്ണമായും സംസ്ഥാന സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീക്ക് വേണ്ടി കേന്ദ്രവും ഒരു വിഹിതം നൽകുന്നുണ്ട്. ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴിൽ സംരംഭങ്ങളുമായി
തുടക്കം കുറിച്ച കുടുംബശ്രീ വിപ്ലവകരമായ മാറ്റങ്ങളാണ് കേരള സമൂഹത്തിലും സ്ത്രീ ജിവിതത്തിലും ഉണ്ടാക്കി എടുത്തിരിക്കുന്നത്.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..